Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeweler Catches Woman

കുരുമുളക് സ്പ്രേ ചെയ്ത് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച വനിതയെ ജ്വല്ലറിയുടമ പിടികൂടി

​​​കോഴി​​​ക്കോ​​​ട്: പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​യു​​​ടെ മു​​​ഖ​​​ത്ത് കു​​​രു​​​മു​​​ള​​​ക് സ്‌​​​പ്രേ പ്ര​​​യോ​​​ഗി​​​ച്ച് സ്വ​​​ര്‍ണം ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച യു​​​വ​​​തി​​​യെ ഉ​​​ട​​​മ ത​​​ന്നെ പി​​​ടി​​​കൂ​​​ടി. പി​​​ടി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ യു​​​വ​​​തി ബാ​​​ഗി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന പെ​​​ട്രോ​​​ള്‍ ദേ​​​ഹ​​​ത്ത് ഒ​​​ഴി​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​നും ശ്ര​​​മി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ പ​​​ന്തീ​​​രാ​​​ങ്കാ​​​വ് അ​​​ങ്ങാ​​​ടി​​​യി​​​ലെ സൗ​​​പ​​​ര്‍ണി​​​ക ജ്വ​​​ല്ല​​​റി​​​യി​​​ലാ​​​ണ് മോ​​​ഷ​​​ണശ്ര​​​മം ന​​​ട​​​ന്ന​​​ത്. പെ​​​രു​​​വ​​​യ​​​ല്‍ പ​​​രി​​​യ​​​ങ്ങാ​​​ട് ത​​​ടാ​​​യി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സൗ​​​ദാ​​​ബി (42)യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്

സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സൗ​​​ദാ​​​ബി എ​​​ത്തി​​​യ​​​ത്. ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​യാ​​​യ മു​​​ട്ട​​​ഞ്ചേ​​​രി രാ​​​ജ​​​ന്‍ ആ​​​ഭ​​​ര​​​ണം എ​​​ടു​​​ക്കാ​​​ന്‍ തി​​​രി​​​ഞ്ഞ​​​തോ​​​ടെ ഇ​​​യാ​​​ളു​​​ടെ മു​​​ഖ​​​ത്തേ​​​ക്ക് യു​​​വ​​​തി മു​​​ള​​​ക് സ്പ്രേ ​​​അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ആ​​​ദ്യം പ​​​ക​​​ച്ചു​​​പോ​​​യ ഉ​​​ട​​​മ മോ​​​ഷ​​​ണ​​​ശ്ര​​​മം ആ​​​ണെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കി യു​​​വ​​​തി​​​യെ കീ​​​ഴ്പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചു. ഇ​​​തോ​​​ടെ യു​​​വ​​​തി കൈ​​യി​​​ല്‍ ക​​​രു​​​തി​​​യ മ​​​റ്റൊ​​​രു കു​​​പ്പി​​​യി​​​ൽനി​​ന്ന് പെ​​​ട്രോ​​​ള്‍ എ​​​ടു​​​ത്ത് സ്വ​​​ന്തം ദേ​​​ഹ​​​ത്ത് ഒ​​​ഴി​​​ച്ചു.

യു​​​വ​​​തി​​​യും ക​​​ട ഉ​​​ട​​​മ​​​യും ത​​​മ്മി​​​ലു​​​ണ്ടാ​​​യ മ​​​ല്‍പ്പി​​​ടി​​​ത്ത​​​ത്തി​​​നി​​​ടെ ബ​​​ഹ​​​ളം കേ​​​ട്ട് സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ഓ​​​ടി​​​യെ​​​ത്തി. ഇ​​​വ​​​ര്‍ യു​​​വ​​​തി​​​യെ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് കീ​​​ഴ്പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ന്തീ​​​രാ​​​ങ്കാ​​​വ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി യു​​​വ​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ആ​​​ഴ്ച​​​ക​​​ള്‍ക്ക് മു​​​മ്പ് സൗ​​​ദാ​​​ബി ജ്വ​​​ല്ല​​​റി​​​യി​​​ല്‍ പ​​​ല​​​ത​​​വ​​​ണ എ​​​ത്തി​​​യ​​​താ​​​യി ഉ​​​ട​​​മ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ല്‍ അ​​​ന്ന് കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ള്‍ പ​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ് തി​​​രി​​​കെ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ണം ക​​​ടംചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ജ്വ​​​ല്ല​​​റി​​​യി​​​ല്‍ എ​​​ത്തി​​​യ​​​തെ​​​ന്നും അ​​​തി​​​നി​​​ട​​​യി​​​ല്‍ പെ​​​ട്ടെ​​​ന്ന് സം​​​ഭ​​​വി​​​ച്ചു​​പോ​​​യ​​​താ​​​ണെ​​​ന്നു​​​മാ​​​ണ് യു​​​വ​​​തി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. യു​​​വ​​​തി​​​യു​​​മാ​​​യു​​​ള്ള ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ തേ​​​ടി. ഉ​​​ട​​​മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Latest News

Corehub Up